കുണ്ടംകുഴി: നിയമസഭാ തെരഞ്ഞെടുപ്പിൽ പരമാവധി വോട്ടർമാരുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനുള്ള പ്രചാരണ പരിപാടികളുടെ ഭാഗമായി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ബേഡകത്ത് മിനി മാരത്തൺ സംഘടിപ്പിച്ചു.
എഡിഎം കെ.വി. ശ്രുതി ഫ്ലാഗ് ഓഫ് ചെയ്തു. ബേഡകം മുതൽ കുണ്ടംകുഴി വരെ നടന്ന മാരത്തണിൽ പുരുഷ-വനിതാ വിഭാഗങ്ങളിലായി നൂറുകണക്കിനാളുകൾ പങ്കെടുത്തു. വിജയികൾക്ക് കാഷ് പ്രൈസ് സമ്മാനിച്ചു.